WEBSITE UNDER CONSTRACTION   VISIT AGAIN

Home About Us Contact Us


Publisher : Shiyas Sulthan

Control Unit

GULF SATHYADHARA MONTHLY

Gulf sathydhara Monthly

Dubai

United Arab Emirates


Ph :  0555301058


Email : info@gulfsathyadhara.com


Contact Us

ഇവിടെ ഇസ്‌ലാമിക തത്വങ്ങളുടെ പ്രചാരണവും അതിന്റെ നിലപാടുകളുടെയും ആശയങ്ങളുടെയും പ്രബോധനവുമാണ് സത്യധാര ലക്ഷ്യം വെക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇസ്‌ലാമിന്റെ മൗലിക സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഇനിയും അനിവാര്യമാണ്. അതിനാല്‍ ഗള്‍ഫിലെ സാധാരണക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ഇസ്‌ലാമിന്റെ ലളിത സന്ദേശം പകര്‍ന്നു നല്‍കാന്‍ ഉദ്ദേശിച്ച്, വളരെ വ്യത്യസ്തവും ആകര്‍ഷകവുമായ രീതിയിലാണ് ഗള്‍ഫ് സത്യധാര രൂപകല്‍പന ചെയ്യുന്നത്.

മൂല്യങ്ങളും ചിട്ടകളും പഠിപ്പിക്കുന്നതോടൊപ്പം ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും. ശരിക്കും പറഞ്ഞാല്‍, ഇസ്‌ലാമിക പാഠങ്ങളുടെയും ധാര്‍മിക വായനയുടെയും ഒരു പാഠ്യ ക്രമം എന്ന രീതിയിലാണ് ഗള്‍ഫ് സത്യധാരയുടെ രൂപ കല്‍പന. മലയാള പ്രസിദ്ധീകരണ രംഗത്തു തന്നെ വേറിട്ട ഒരു വഴിയാണ് ഗള്‍ഫ് സത്യധാരയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. അതോടൊപ്പം, സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചകളും ഗള്‍ഫിന്റെ പ്രത്യേക സാഹചര്യത്തിലുള്ള വിഷയങ്ങളും ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.

ഇസ്‌ലാമിന്റെ നന്മയും വെളിച്ചവും ആവോളം സ്വീകരിക്കാന്‍ കഴിഞ്ഞ മലയാളി സമൂഹത്തിന്, അവര്‍ എത്തി പ്പെടുന്ന ദേശങ്ങളിലും അതിന്റെ പ്രഭ കാത്തു സൂക്ഷിക്കാന്‍ കഴിയും വിധം ഒരു വിളക്കായി ഗള്‍ഫ് സത്യധാര നിങ്ങളോടൊപ്പം ഉണ്ടാകും. തിരക്കിനിടയിലും, വിവിധങ്ങളായ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും വീക്ഷിക്കുന്നതിനിടയിലും ജീവതത്തെ സത്യസന്ധമാക്കാന്‍ സഹായിക്കുന്ന ഈ പ്രസിദ്ധീകരണത്തെ നിങ്ങള്‍ നെഞ്ചേറ്റും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഇത് സത്യത്തിന്റെ വായനയാണ്. മൂല്യങ്ങളുടെ സര്‍ഗാത്മക വായന. ഗള്‍ഫ് സത്യധാരയുടെ വരിക്കാരനായി നല്ല ഭാവിയുടെ വക്താവാകാന്‍ താങ്കളും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ.....

                                                                         എഡിറ്റര്‍